Skip to main content

ദുരിതാശ്വാസ ക്യാമ്പുകളില്‍ ട്രോമ കൗണ്‍സലിങ് നടത്തി

    കൊട്ടിയൂര്‍ ഭാഗത്തെ കണ്ടപ്പനം, നെല്ലിയോടി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഗ്രൂപ്പ് കൗണ്‍സിലിങ്, വ്യക്തിഗത കൗണ്‍സിലിങ് എന്നിവ നടത്തി. ഉരുള്‍പ്പൊട്ടലില്‍ വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് മനോധൈര്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കൗണ്‍സലിങ് നടത്തിയത്. 
    കണ്ണൂര്‍ സഖി വണ്‍ സ്‌റ്റോപ്പ് സെന്ററിന്റെ നേതൃത്വത്തിലാണ് കൗണ്‍സലിങ് സംഘടിപ്പിച്ചത്. ഏകജാലക സംവിധാനത്തിലൂടെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള എല്ലാതരം അതിക്രമങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്ന സ്ഥാപനമാണ് സഖി വണ്‍സ്റ്റോപ്പ്. 
    കണ്ണൂര്‍ ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ പി സുലജ, സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ കൗണ്‍സലര്‍ അനുശ്രീ, പഴയങ്ങാടി ശാസ്ത്ര ഫാമിലി കൗണ്‍സലിങ് സെന്റര്‍ ഡയറക്ടറായ വി.ആര്‍.വി, ഏഴോം എഫ് സി സിയിലെ കൗണ്‍സലര്‍മാരായ ഗീത ബല്‍റാം, പൂജാ ഫിലിപ്പ്, എന്‍ സുജ എന്നിവരടങ്ങുന്ന സംഘമാണ് ക്യാമ്പുകളില്‍ കൗണ്‍സലിങ് സംഘടിപ്പിച്ചത്. 

date