കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയ്ക്ക് 18.4 ലക്ഷം രൂപ അനുവദിച്ചു
കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം സഹകരണ സംഘങ്ങള്‍ക്ക് / ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 18,44,900 രൂപയുടെ ചെക്ക് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിനും കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിനും അനുവദിച്ച് ഉത്തരവായതായി ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ലഭ്യമായ തുക ജില്ലയിലെ സഹകരണ ബാങ്കുകളായ ഉളിക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് (7,45,125 രൂപ), നുച്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് (2,30,500 രൂപ), നടുവില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് (1,38,100 രൂപ), മയ്യില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് (14,500 രൂപ), എരമം-കുറ്റൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് (22,500 രൂപ), മാത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് (18,750 രൂപ), കോളിത്തട്ട് സര്‍വ്വീസ് സഹകരണ ബാങ്ക് (1,09,750 രൂപ), ഇരിക്കൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് (2,85,000 രൂപ), ആനപ്പന്തി സര്‍വ്വീസ് സഹകരണ ബാങ്ക് (1,44,375 രൂപ), കീഴല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് (28,500 രൂപ), കിളിയന്തറ സര്‍വ്വീസ് സഹകരണ ബാങ്ക് (12,000 രൂപ), തളിപ്പറമ്പ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (95,800 രൂപ) എന്നിവയുടെ അക്കൗണ്ടില്‍ വരവു വെച്ച് കൊടുക്കുകയും അക്കാര്യം സഹകരണ സംഘം രജിസ്ട്രാറേയും ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറേയും അറിയിക്കുകയും ചെയ്യണം. ആനുകൂല്യം ലഭിച്ച അംഗങ്ങളുടെ പേരും തുകയും ബാങ്ക് ഹെഡ് ഓഫീസിലും ശാഖകളിലും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.
- Log in to post comments