Post Category
പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആയുര്‍വേദവും
ജില്ലയില്‍ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും വെള്ളപൊക്കവും ഉണ്ടായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികളെ തടയുന്നതിനാവശ്യമായ മരുന്നുകള്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയിലെ ആയുര്‍വേദ സ്ഥാപനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) അറിയിച്ചു. മാസികാരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘം ഇന്ന്(ആഗസ്റ്റ് 22) കരിക്കോട്ടക്കരിയിലും നാളെ(ആഗസ്റ്റ് 23)കൊട്ടിയൂരിലും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് ഒരു കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍: 0497 2700911, 9497609565(ജില്ലാ ടാസ്‌ക് ഫോഴ്‌സ് കണ്‍വീനര്‍ ഡോ.എ വി സാജന്‍).
date
- Log in to post comments