Skip to main content

എന്‍ട്രന്‍സ് പരിശീലനം; സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

    2018-19 സാമ്പത്തിക വര്‍ഷം വിദ്യാതീരം പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്താഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ കരട് പട്ടിക ജില്ലാ ഫിഷറീസ് ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. അപേക്ഷ നല്‍കിയ വിദ്യാര്‍ഥികള്‍ ജില്ലാ ഫിഷറീസ് ഓഫീസില്‍ കരട്‌ലിസ്റ്റ് പരിശോധിച്ച് പരാതിയുണ്ടെങ്കില്‍ 30 നകം രേഖാമൂലം സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0497 2731081. 

date