Skip to main content

നാനോ - ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് പലിശ സബ്‌സിഡി

    അഞ്ച് ലക്ഷം രൂപ വരെ സ്ഥിര മൂലധന നിക്ഷേപം നടത്തിയിട്ടുള്ള ഉല്പാദന മേഖലയിലും, സേവന മേഖലയിലും പ്രവര്‍ത്തിക്കുന്ന നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് ആറ് മുതല്‍ എട്ട് ശതമാനം വരെ വ്യവസായ വകുപ്പ് മുഖേന പലിശ സബ്‌സിഡി നല്‍കുന്നു.    ആദ്യ മൂന്ന് വര്‍ഷത്തേയ്ക്കാണ് സബ്‌സിഡി.  ദേശസാല്‍കൃത ബാങ്കുകള്‍, റൂറല്‍ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നും വായ്പ എടുത്തിട്ടുള്ളവര്‍ പദ്ധതിക്ക് അര്‍ഹരാണ്. ബ്ലോക്ക്/ മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ തലത്തിലുള്ള വ്യവസായ വികസന ഓഫീസര്‍മാര്‍ മുഖേനയോ, താലൂക്ക് വ്യവസായ ഓഫീസുകള്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2326756.
(പി.ആര്‍.പി 1925/2017)
 

date