എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിളെ ആദരിച്ചു
എസ് എസ്എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കളക്ടറേറ്റ് ജീവനക്കാരുടെ കുട്ടികളെ കളക്ടറേറ്റ് സ്റ്റാഫ് കൗൺസലിന്റെ നേതൃത്വത്തിൽ
ആദരിച്ചു.
ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ് വിദ്യാർത്ഥികൾക്ക് ഉപഹാരം കൈമാറി.
പഠനകാലത്തെ രസകരമായ അനുഭവങ്ങൾ കളക്ടർ കുട്ടികളുമായി പങ്കുവെച്ചു. സിവിൽ സർവീസ് പരീക്ഷ എഴുതാൻ തിരുമാനിച്ച സാഹചര്യവും അതിനായി നടത്തിയ പരിശ്രമങ്ങളും പഠിക്കേണ്ട രീതികളും വ്യക്തമാക്കി. എന്നും പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണം. അവസരങ്ങളെ കൃത്യമായി ഉപയോഗിക്കണം. എങ്ങനെ പഠിക്കണം എന്തിനു പഠിക്കണം എന്ന ബോധത്തോടെ ആയിരിക്കണം പഠിക്കേണ്ടത്. സ്വപ്‌നങ്ങൾ കാണുകയും കാണുന്ന സ്വപ്‌നങ്ങൾ നേടിയെടുക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യണമെന്നും കളക്ടർ പറഞ്ഞു. വിജയം നേടിയ വിദ്യാർത്ഥികളെയും പരിപാടി സംഘടിപ്പിച്ച സ്റ്റാഫ് കൗൺസിലിനെ കളക്ടർ അഭിനന്ദിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർമാരായ ഉഷാ ബിന്ദുമോൾ, വി.ഇ അബ്ബാസ്, ഹുസൂർ ശിരസ്തദാർ ബി. അനിൽ കുമാർ മേനോൻ, സീനിയർ സൂപ്രണ്ട് ബിന്ദു രാജൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments