അറിയിപ്പുകൾ
പി എസ് സി അറിയിപ്പ്
ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഇലക്ട്രീഷ്യൻ തസ്തികയുടെ (കാറ്റഗറി ന. 283/18) 30/06/2020 തിയ്യതിയിൽ നിലവിൽ വന്ന 204/20/ഡി ഒ ഡി - നമ്പർ റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി 29/06/2023 നു അർധരാത്രി പൂർത്തിയായതിനാൽ റാങ്ക് പട്ടിക 30/06/2023 പൂർവ്വാഹ്നം പ്രാബല്യത്തിൽ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
ടെണ്ടർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിലെ പേരാമ്പ്ര ഐ സി ഡി എസ് പ്രോജക്ടിൽ വാഹനം വാടകയ്ക്ക് എടുക്കാൻ ടെണ്ടർ ക്ഷണിച്ചു. അടങ്കൽ തുക : 240000 രൂപ. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി: ആഗസ്റ്റ് ഒമ്പതിന് രാവിലെ 11 മണി. ടെണ്ടറുകൾ അന്നേ ദിവസം രാവിലെ 11.30ന് തുറക്കുന്നതാണ്. വിശദ വിവരങ്ങൾ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കോമ്പിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ : 0496 2612477
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആൻഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് (ഡി എ എം) പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കുന്നതിന് https://app.srccc.in/register എന്ന ലിങ്കിലൂടെ കഴിയും. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി: ആഗസ്റ്റ് 10. കൂടുതൽ വിവരങ്ങൾക്ക് : 0471-2570471, 9846033009. www.srccc.in
- Log in to post comments