Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

പാലക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലുള്ള 149 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റ് വിതരണത്തിന് യോഗ്യതയുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. നികുതി, കടത്തുകൂലി, കയറ്റിറക്കുകൂലി തുടങ്ങിയ മറ്റെല്ലാ കൂലി ചെലവുകളും ഉള്‍പ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. ടെന്‍ഡര്‍ ഫോറം ഐ.സി.ഡി.എസ് പാലക്കാട് അഡീഷണല്‍ ഓഫീസ്, കോങ്ങാട്, പാലക്കാട് ഓഫീസില്‍ നിന്ന് ലഭിക്കും. 4470 രൂപയാണ് നിരതദ്രവ്യം. ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ടെന്‍ഡറുകള്‍ തുറക്കും. ഫോണ്‍: 0491 2847770

date