Post Category
മലരിക്കൽ ആമ്പൽ ഫെസ്റ്റിന് ഇന്ന് തുടക്കം
കോട്ടയം: മലരിക്കൽ ആമ്പൽ ഫെസ്റ്റിന് ഇന്ന് (ഓഗസ്റ്റ് എട്ട്) മുതൽ തുടക്കമാവും. രാവിലെ എട്ട് മണിക്ക് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് മലരിക്കലിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത്, മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർസംയോജന പദ്ധതി, മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക്, തിരുവാർപ്പ് വില്ലേജ് സർവീസ് സഹകരണ ബാങ്ക്, ജെ
ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
date
- Log in to post comments