ഭക്ഷ്യ-നാണ്യ വിളകളുടെ ഉത്പാദനതോത് വര്‍ധിപ്പിക്കാന്‍ സഹായിക്കും
പുഴയുടെ ബെഡ് ലെവലില്‍ നിന്ന് അഞ്ച് മീറ്റര്‍ ഉയരത്തില്‍ ജലം ശേഖരിക്കുന്നതിലൂടെ 0.60 Mm3 ജലം ലഭ്യമാകുകയും ഇത് ഏകദേശം 1200 മീറ്റര്‍ നീളത്തില്‍ ഒരു ചെറു ജലാശയം രൂപപ്പെടാന്‍ സഹായിക്കുകയും ചെയ്യും. നദിയുടെ ഇരുകരകളുടെയും സംരക്ഷണത്തിനായി കോണ്‍ക്രീറ്റ് കൊണ്ടുള്ള സംരക്ഷണഭിത്തികളാണ് നിര്‍മ്മിക്കുന്നത്. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം ജില്ലയിലേക്ക് വെള്ളം ലഭ്യമാകുന്ന കനാലിന്റെ അവസാന ഭാഗത്താണ് പെരുവെമ്പ്, പൊല്‍പ്പുള്ളി പഞ്ചായത്തുകളുള്ളത്. അതിനാല്‍ ആളിയാറില്‍ നിന്നുള്ള വെള്ളം വളരെ കുറച്ചുമാത്രമേ ഇവിടെ ജലസേചനത്തിനായി ലഭ്യമാകുകയുള്ളു. ചിറ്റൂര്‍ പുഴയില്‍ റെഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിലൂടെ കൃഷിയിടങ്ങളില്‍ ആവശ്യത്തിനു വെള്ളം ലഭിക്കുകയും ഈ പ്രശ്‌നത്തിനു പരിഹാരമാവുകയും ചെയ്യും. അതിനോടൊപ്പം മേഖലയിലെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും ഈ റെഗുലേറ്റര്‍ ഉപകരിക്കും. പെരുവെമ്പ്, പൊല്‍പ്പുള്ളി പഞ്ചായത്തുകള്‍ക്കൊപ്പം ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെയും ഏകദേശം 1200 ഹെക്ടര്‍ കൃഷിഭൂമിയിലെ ഭക്ഷ്യ-നാണ്യ വിളകളുടെ ഉത്പാദനത്തോത് വര്‍ധിപ്പിക്കാനാകും വിധത്തിലുള്ള സുസ്ഥിര ജലസേചനമാണ് റെഗുലേറ്ററിലൂടെ ലക്ഷ്യമിടുന്നത്.
- Log in to post comments