ഫെഡറൽ സംവിധാനം തകർക്കപെടാൻ അനുവദിച്ചു കൂടാ :മന്ത്രി കെ രാജൻ
ഇന്ത്യൻ യൂണിയനെ ശക്തമായി ഉറപ്പിച്ചു നിർത്തുന്നത് ഫെഡറൽ സംവിധാനമാണ്, ഫെഡറൽ സംവിധാനത്തിലെ തുല്യത ഉറപ്പാക്കിയാലെ ക്ഷേമരാഷ്ട്ര സങ്കല്പം സാധ്യമാവുകയുള്ളുയെന്നു റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. തേക്കിന്‍കാട് മൈതാനത്തിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപരവും സാമ്പത്തികവുമായ അധികാരങ്ങൾ കൂടുതൽ കേന്ദ്രീകരിക്കുന്ന ശ്രമങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. ധനവിനിയോഗ മാനദണ്ഡങ്ങളിലെ അശാസ്ത്രീയതയും അസന്തുലിതാവസ്ഥയും പിന്നോക്ക സംസ്ഥാങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു.
സംസ്ഥാങ്ങളുടെ അധികാരങ്ങൾ അംഗീകരിക്കുകയും പൊതു വിഷയങ്ങളിൽ സംസ്ഥാങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കുകയും ചെയ്തു കൊണ്ട് വേണം മുന്നോട്ട് പോക്കേണ്ടത്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ തമ്മിൽ ഊഷ്മളമായ ബന്ധം ഉണ്ടായാൽ മാത്രമേ സാമ്പത്തികവും സാമൂഹികവുമായ വളർച്ച സാധ്യമാവൂ എന്ന് മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷ സമയത്തും രാജ്യത്തിൻറെ പലഭാങ്ങളിലും അശാന്തിതയും അരക്ഷിതാവസ്ഥയും നിലനിൽക്കുന്നു. ഗോത്ര വിഭാഗങ്ങൾ തമ്മിൽ യുദ്ധസമാനായ സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. മണിപ്പൂരിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തുകയും സമാധാനം പുനഃസ്ഥാപികേണ്ടതുണ്ട് എന്ന് മന്ത്രി പറഞ്ഞു.
വ്യക്തിത്വങ്ങളെയും വൈവിധ്യത്തെയും ആദരിച്ചു പോന്ന സംസ്കാരവും, ലോകത്തിന് മുന്നിൽ വാതിലുകൾ തുറന്നിട്ട പാരമ്പര്യവുമുള്ള ഇന്ത്യയുടേത്. വ്യത്യസ്തരായി ഇരിക്കുവാനും യാതൊരുവിധ വേർതിരുവകൾ നേരിടാതെ ഇരിക്കാനുള്ള അവകാശവുമാണ് ഇന്ത്യൻ ജനാധിപത്യം കൊണ്ട് അർത്ഥമാക്കുന്നത് എന്ന് ബി ആർ അംബേദ്‌കർ വ്യക്തമാക്കിട്ടുണ്ട്. മതനിരപേക്ഷ സങ്കല്പമാണ് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് അതിൽ വെള്ളം ചേർക്കാൻ പാടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീകളും കുട്ടികളും അടക്കം വന്‍ജനാവലി സ്വാതന്ത്ര്യ ദിന പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.വിവിധ സേനാവിഭാഗങ്ങളുടെ പരേഡില്‍ മന്ത്രി കെ രാജൻ അഭിവാദ്യം സ്വീകരിച്ചു.
വനിതാ സെൽ ഇൻസ്‌പെക്ടർ പി വി സിന്ധുവാണ് ആണ് പരേഡ് നയിച്ചത്. ഡി എച്ച് ക്യൂ ക്യാമ്പ് റിസേർവ് സബ് ഇൻസ്‌പെക്ടർ ബി കെ ഭാസി സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി.
ഡി എച്ച് ക്യൂ ക്യാമ്പ്, തൃശ്ശൂര്‍ സിറ്റി ലോക്കല്‍ പോലീസ്, തൃശ്ശൂര്‍ സിറ്റി ലോക്കല്‍ പോലീസ്, തൃശ്ശൂര്‍ റൂറല്‍ വനിത പോലീസ്, തൃശ്ശൂര്‍ റൂറല്‍ ലോക്കല്‍ പോലീസ്, കേരള എക്‌സൈസ് ഡിവിഷന്‍, കേരള ഫോറസ്റ്റ് ഡിവിഷന്‍, കേരള ജയിൽ വിഭാഗം, കേരളം ഫയർ & റെസ്ക്യൂ തൃശൂർ, തൃശൂർ എം ടി ഐയുടെ 23ാം കേരള ബറ്റാലിയന്‍ എന്‍സിസി സീനിയര്‍ ബോയ്‌സ്, ശ്രീ കേരള വര്‍മ കോളേജ് 24ാം കേരള ബറ്റാലിയന്‍ എന്‍സിസി സീനിയര്‍ ബോയ്‌സ് പ്ലറ്റൂണുകള്‍, സെന്റ് തോമസ് കോളേജ് ഹയർ സെക്കന്ററി സ്കൂളിന്റെ 23ാം കേരള ബറ്റാലിയന്‍ എന്‍സിസി ജൂനിയർ ബോയ്‌സ്, കേരള വര്‍മ കോളേജ് ഏഴാം കേരള എന്‍സിസി സീനിയര്‍ ഗേള്‍സ്, സൈന്റ്റ് മേരീസ് കോളേജിന്റെയും പഴഞ്ഞി എം ഡി കോളേജിന്റെയും ഏഴാം കേരള ബറ്റാലിയന്‍ എന്‍സിസി സീനിയര്‍ ഗേള്‍സ്, വിമല കേളേജ് ഏഴാം കേരള ബറ്റാലിയന്‍ എന്‍സിസി സീനിയര്‍ ഗേള്‍സ്, സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളിന്റെ ഏഴാം കേരള ബറ്റാലിയന്‍ എന്‍സിസി ജൂനിയർ ഗേള്‍സ്, പേരാമംഗലം ശ്രീ ദുര്ഗ വിലാസം ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി സിറ്റി ബോയ്സ് പ്ലാറ്റൂൺ, ചേർപ്പ് സി എൻ എൻ സ്കൂളിന്റെ എസ്.പി.സി റൂറൽ ബോയ്സ് പ്ലാറ്റൂൺ, പീച്ചി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ എസ്.പി.സി സിറ്റി ഗേൾസ് പ്ലാറ്റൂൺ, ചെമ്പുച്ചിറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എസ്പിസി റൂറല്‍ ഗേൾസ് പ്ലാറ്റൂൺ, ടീം കേരള തൃശൂർ യൂത്ത് ഫോഴ്സ് തൃശൂർ യൂണിറ്റിന്റെ പ്ലാറ്റൂൺ , കേരള ആംഡ് പോലിസ് ഒന്നാം ബറ്റാലിയന്‍ ബാന്റ് പ്ലറ്റൂണ്‍, സെന്റ് ആൻസ് കോൺവെന്റ് ഹയർ സെക്കന്ററി സ്കൂൾ മുപ്ലിയം ബാന്റ് പ്ലറ്റൂണ്‍, നന്ദിക്കര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എസ്പിസി ബാന്റ് പ്ലറ്റൂണ്‍, സെന്റ് ക്ലയർസ് കോണ്‍വെന്റ് എച്ച്എസ്എസ് ബാന്റ് പ്ലറ്റൂണ്‍ എന്നിവ പരേഡില്‍ അണിനിരന്നു.
സര്‍വീസ് പ്ലറ്റൂണുകളില്‍ അസിസ്റ്റന്റ് സൂപ്രണ്ട് വിനീത് വി നയിച്ച കേരള ജയിൽ വിഭാഗം പ്ലറ്റൂണ്‍ ഒന്നാമതെത്തി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ് ഓഫീസർ ഷജീവ് കുമാർ വി ആർ നയിച്ച കേരള ഫോറസ്ററ് പ്ലറ്റൂണിനാണ് രണ്ടാം സ്ഥാനം.
എന്‍ സി സി ബോയ്‌സ് പ്ലറ്റൂണുകളില്‍ അർജുൻ എം ബി നയിച്ച ശ്രീ കേരളവര്‍മ്മ കോളേജിന്റെ 24-ാം കേരള ബറ്റാലിയൻ പ്ലാറ്റൂൺ ഒന്നാമതും, കിരൺജിത് എം എസ് നയിച്ച തൃശൂർ എം ടി ഐയുടെ 23-ാം കേരള ബറ്റാലിയൻ രണ്ടാം സ്ഥാനം നേടി.
സീനിയര്‍ എന്‍ സി സി ഗേള്‍സ് പ്ലറ്റൂണുകളില്‍ വിസ്മയ ടി ബിജു നയിച്ച ശ്രീ കേരളവര്‍മ്മ കോളേജിന്റെ 7-ാം കേരള ബറ്റാലിയൻ ഒന്നാം സ്ഥാനവും ബിൻസി പി ബിനു നയിച്ച സൈന്റ്റ് മേരീസ് കോളേജിന്റെയും പഴഞ്ഞി എം ഡി കോളേജിന്റെയും ഏഴാം കേരള ബറ്റാലിയന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എസ് പി സികളില്‍ കാർത്തിക് ഹരീഷ് നയിച്ച ചേർപ്പ് സി എൻ എൻ സ്‌കൂളിനാണ് ഒന്നാം സ്ഥാനം. അക്ഷജ് രാജ് അജിത് നയിച്ച പേരാമംഗലം പേരാമംഗലം ശ്രീ ദുര്ഗ വിലാസം ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനം നേടി. അപർണ എം എസ് നയിച്ച പീച്ചി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനവും , ആര്യനന്ദ ടി എ നയിച്ച ചെമ്പുച്ചിറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനം നേടി. പി എം ആദിത്യ നയിച്ച സെന്റ് ആന്‍സ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മറിയം ജോ നയിച്ച സെന്റ് ക്ലയർസ് കോൺവെന്റ് ഹയർ സെക്കന്ററി സ്കൂൾ ബാൻഡ് പ്ലാറ്റൂണുകളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തി.
സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഹോളിഫാമിലി കോണ്‍വെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ചേർന്ന് ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.
മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്‌ണൻ, മേയര്‍ എം കെ വര്‍ഗീസ്, പി ബാലചന്ദ്രന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ജില്ലാ കലക്ടര്‍ വി ആർ കൃഷ്ണ തേജ, സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകൻ, റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്‌റെ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, അസി. കലക്ടർ കാർത്തിക് പാണിഗ്രാഹി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി, തഹസില്‍ദാര്‍ ടി ജയശ്രീ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ തുടങ്ങിവര്‍ പങ്കെടുത്തു.
- Log in to post comments