Skip to main content

സംരംഭര്‍ക്ക് ഏകദിന ശില്‍പശാല നടത്തി

പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും കുമളി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്ക് ഏകദിന ശില്‍പശാല നടത്തി. കുമളി ഗ്രാമപഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം സിദ്ധീഖ് അധ്യക്ഷത വഹിച്ചു.
സംരംഭം തുടങ്ങാന്‍ താത്പര്യമുള്ള ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് ചെറുകിട വ്യവസായം, കച്ചവടം, സേവനസംരംഭം എന്നിവയ്ക്ക് വായ്പകള്‍, സബ്‌സിഡികള്‍, ഗ്രാന്റുകള്‍ എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പെരുവന്താനം എന്റര്‍പ്രൈസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് ജെസ്ലിന്‍ ജോസഫ്, ബാങ്ക് നടപടി ക്രമങ്ങള്‍ എന്ന വിഷയത്തില്‍ കുമളി യൂണിയന്‍ ബാങ്ക് മാനേജര്‍ ജോസ് ഫ്രാന്‍സിസ്, ഫുഡ് പ്രോസസിങ് യൂണിറ്റുകള്‍ക്കുള്ള പദ്ധതികളെക്കുറിച്ച് പീരുമേട് താലൂക്ക് റിസോഴ്സ്‌പേഴ്‌സണ്‍ അന്‍വര്‍ പി മുഹമ്മദ്, കുടുംബശ്രീ സംരംഭക പദ്ധതികളെക്കുറിച്ച് കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് ഷീബ വി.ടി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കബീര്‍ എ, ജയമോള്‍ മനോജ്, വിനോദ് ഗോപി, ജിജോ രാധാകൃഷ്ണന്‍, പീരുമേട് താലൂക്ക് വ്യവസായ വികസന ഓഫീസര്‍ രഘുനാഥ് കെ എ, എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുമാരായ അമീര്‍ സുഹൈല്‍, ജിറ്റു ജെയിംസ്, വിഷ്ണു നടരാജന്‍, ഗോകുല്‍ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

date