Skip to main content

ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2023-24 അക്കാദമിക് വര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിന് വിമുക്തഭടന്മാര്‍, വിമുക്തഭടന്മാരുടെ വിധവകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍ അല്ലെങ്കില്‍ സര്‍വകലാശാലകള്‍ നടത്തുന്ന 10ാം ക്ലാസും അതിന് മുകളിലുമുള്ള റെഗുലര്‍ കോഴ്‌സുകള്‍ക്ക് മാത്രമേ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് അനുവദിക്കൂ. അപേക്ഷകരുടെ ആശ്രിതരായ മക്കള്‍ 2022-2023 വാര്‍ഷിക പരീക്ഷയില്‍ ആകെ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരായിരിക്കണം. അപേക്ഷകന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുമായിരിക്കണം. അപേക്ഷകള്‍ സെപ്റ്റംബര്‍ 20ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222904.

date