Skip to main content

അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡലും ടെക്നോളജി കണ്ണൂരിൽ (ഐ.ഐ.എച്ച്.ടി) ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷൻ ടെക്നോളജി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷക്കാലയളവുള്ള ഈ കോഴ്സിന് എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്. കോഴ്സ് പൂർത്തിയാകുന്നമുറക്ക് വീവിംഗ്, പ്രോസസ്സിംഗ്, ഗാർമെന്റ് മേക്കിംഗ് ഫാക്ടറികളിൽ ജോലി സാധ്യതയുള്ള കോഴ്സാണിത്. കോഴ്സ് ഫീ കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ 21,200/- രൂപ. താൽപര്യമുള്ളവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 21 ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻം ടെക്നോളജി-കണ്ണൂർ പി. ഒ. കിഴുന്ന, തോട്ടട എന്ന വിലാസത്തിൽ ബന്ധപ്പെടുക.

ഫോൺ: 0497 2835390 വെബ്സൈറ്റ്

date