Skip to main content

ഇരിങ്ങാലക്കുട നഗരസഭയിലെ കർഷക ദിനാചരണം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

നഗരസഭ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കർഷക ദിനാചരണം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ അധ്യക്ഷത വഹിക്കും.

ചടങ്ങിൽ കർഷകരെ ആദരിക്കലും കൃഷി ആരംഭിക്കൽ, കാർഷിക സെമിനാർ, കാർഷിക മത്സരങ്ങൾ, കാർഷിക ക്വിസ്, കാർഷിക ചിത്രരചന എന്നിവയും സംഘടിപ്പിക്കും. കാർഷിക സെമിനാറിൽ ചെറു ധാന്യങ്ങൾ : അറിയേണ്ടതും അറിയാതെ പോയതും എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രൊഫ ഡോ ശ്യാമ എസ് മേനോൻ ക്ലാസ്സ്‌ നയിക്കും.

date