Skip to main content
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും, താലൂക്ക് വ്യവസായ കേന്ദ്രവും - പുത്തൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി സംരംഭക വർഷം 2. ശിൽപ്പശാല സംഘടിപ്പിച്ചു

സംരംഭക ശിൽപ്പശാല സംഘടിപ്പിച്ചു

കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും, താലൂക്ക് വ്യവസായ കേന്ദ്രവും - പുത്തൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി സംരംഭക വർഷം 2. ശിൽപ്പശാല സംഘടിപ്പിച്ചു. കുരിശുമൂല കല്യാണ മണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പരിധിയിൽ പുതുതായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും സഹായങ്ങളും ഒരുക്കി നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

പുതുതായി സംരംഭങ്ങൾ തുടങ്ങുന്നതിനും വിപുലീകരിക്കുന്നതിനും വിവിധ വകുപ്പുകൾ നൽകി വരുന്ന സബ്സീഡി സ്കീമുകൾ, സംരംഭവുമായി ബന്ധപ്പെട്ട ലൈസൻസ് തുടങ്ങി മറ്റ് നടപടിക്രമങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും നടന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ് അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം പി എസ് ബാബു, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നളിനി വിശ്വംഭരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിബി വർഗ്ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി എസ് സജിത്ത്, വ്യവസായ ഓഫീസർ വി. അശ്വിൻ, തുടങ്ങിയവർ പങ്കെടുത്തു.

date