Skip to main content

നാലാംതരം തുല്യത പരീക്ഷ 26 ന്   

 സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിവരുന്ന നാലാംതരം തുല്യത കോഴ്‌സിന്റെ പത്താം ബാച്ച് പൊതു പരീക്ഷ 26 ന് രാവിലെ 10 മണി മുതല്‍ നടക്കും.  ജില്ലയില്‍ 30 പരീക്ഷാ കേന്ദ്രങ്ങളിലായി 202 പേരാണ് പരീക്ഷ എഴുതുന്നത്.  സമൂഹത്തില്‍ പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നാലാംതരം യോഗ്യത നേടിക്കൊടുക്കുന്നതിനുളള കോഴ്‌സാണ് നാലാംതരം തുല്യത കോഴ്‌സ്.  രാവിലെ 10 മുതല്‍11 വരെ മലയാളം, 11.15 മുതല്‍ 12.15 വരെ നമ്മളും നമുക്കു ചുറ്റും, 12.30 മുതല്‍ 1.30 വരെ ഗണിതം, 2.30 മുതല്‍ 3.30 വരെ ഇംഗ്ലീഷ് വാചാ പരീക്ഷയും നടക്കും.    പരീക്ഷാ കേന്ദ്രങ്ങളിലേക്കുളള ചോദ്യപേപ്പറുകള്‍ ഇന്ന് (നവംബര്‍ 24) ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നിന്ന് വിതരണം ചെയ്യും.  ഫോണ്‍: 0497 2707699.
പി എന്‍ സി/4457/2017
 

date