Skip to main content

പ്രളയ കെടുതി : ശുചികരണത്തില്‍ പങ്കാളികളായി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും

 

പ്രളയ കെടുതിയില്‍ വലഞ്ഞ ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിന്റെ ശൂചികരണത്തില്‍ പങ്കാളികളായി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും. ജനപ്രതിനിധികള്‍, ബ്ലോക്ക്  ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ ആശാ വര്‍ക്കര്‍മാര്‍, പൊതു ജനങ്ങള്‍ എന്നിവരടക്കം 200 പേരാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. രണ്ടു ദിവസം കൊണ്ട് ഒമ്പതു സംഘങ്ങളായി തിരിഞ്ഞായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ജനറേറ്റര്‍, പമ്പ്, ബൂട്‌സ്, കൈയുറകള്‍ തുടങ്ങിയ ഉപകരണങ്ങളോടെയാണ് സംഘം പ്രളയബാധിത പ്രദേശങ്ങളിലെത്തിയത്.  ഇരുപത്തിയഞ്ചോളം വീടുകള്‍, സ്‌കൂളുകള്‍, അംഗനവാടികള്‍,ആരാധനാലയങ്ങള്‍ തുടങ്ങിയവ സംഘം ശുചീകരിച്ചു. ഇതു കൂടാതെ ഇരുപതിയഞ്ച് കിണറുകള്‍ വെള്ളമിറച്ച് ശുചീകരിച്ചു. ഇലക്ട്രീഷന്‍സ്, പ്ലംബര്‍ മാര്‍ ഉള്‍പ്പടെ മുപ്പത്ത് പേരടങ്ങുന്ന സ്‌കില്‍ഡ് തൊഴിലാളികളുടെ സേവനവും തലവടി പഞ്ചായത്തിന് ലഭ്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാത കുമാരി, വൈസ് പ്രസിഡന്റ് കെ.കെ.സജയന്‍, സെക്രട്ടറി കെ.സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍

date