കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഡാറ്റാ എന്‍ട്രി, ഡി ടി പി കോഴ്സുകളുടെ പരിശീലനം നടത്തുന്നതിനായി കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നു ബിരുദവും, പി ജി ഡി സി എ യും ഉളളവരായിരിക്കണം. പ്രോസസിംഗ്, എം എസ് വേഡ്, സ്പ്രഡ് ഷീറ്റ് പാക്കേജ്, ഡിടിപി, ഐ സ് എം എന്നിവ കൂടാതെ വേർഡ് എന്നിവയിൽ പരിജ്ഞാനമുളളവരും അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉളളവരുമായിരിക്കണം.
കമ്പ്യൂട്ടർ കോഴ്സ് പരിശീലനത്തിൽ മുൻപരിചയമുളളവർക്ക് മുൻഗണന. താല്പര്യമുളളവർ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 11-ന് വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം.
എസ് സി/ എസ് ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന. വൈകി ലഭിക്കുന്നതോ അപൂർണമായതോ ആയ അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് പ്രിന്‍സിപ്പൽ, ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍റര്‍, സബ് ജയില്‍ റോഡ്, ബൈ ലെയ്ന്‍, ആലുവ എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ 0484 2623304.
- Log in to post comments