ജില്ലാ പഞ്ചായത്ത് സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡ് 25-ാം വാര്‍ഷിക ജനറല്‍ മീറ്റിങ് 25 ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും
പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന്റെ 25-ാമത് വാര്‍ഷിക ജനറല്‍ മീറ്റിങ് സെപ്റ്റംബര്‍ 25 ന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാവും. എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, പി.എസ്.എച്ച്.സി.എല്‍ മുന്‍ ചെയര്മാന് ടി.എന്‍. കണ്ടമുത്തന്‍, പി.എസ്.എച്ച്.സി.എല്‍ മുന്‍ ചെയര്‍പേഴ്സണ്‍ സുബൈദ ഇസഹാഖ്, പി.എസ്.എച്ച്.സി.എല്‍ മുന്‍ ചീഫ് എന്‍ജിനീയര്‍ ഇ.സി. പത്മരാജന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, പി.എസ്.എച്ച്.സി.എല്‍ ചീഫ് എന്‍ജിനീയര്‍ പ്രസാദ് മാത്യു എന്നിവര്‍ പങ്കെടുക്കും
- Log in to post comments