Skip to main content

തൂണേരിയിൽ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി

 

തൂണേരി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി പരിശോധന നടത്തി.  വൃത്തിഹീനമായ നിലയിൽ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കുകയും പകർച്ച വ്യാധികൾ പകരുന്ന രീതിയിൽ മലിന ജലം പറമ്പിലേക്ക് ഒഴിക്കിവിടുകയും ചെയ്ത ഹോട്ടൽ, കൂൾബാർ എന്നിവ അടച്ചു പൂട്ടാൻ നിർദ്ദേശിച്ചു. പൊതു സ്ഥലത്ത് പ്ലാസ്റ്റിക് കത്തിച്ചതിനും പഴകിയ എണ്ണ ഉപയോഗിച്ചതിനുമായി രണ്ട് കടകൾക്ക് പിഴ ചുമത്തി.

ലൈസൻസ്, ഹെൽത്ത് കാർഡ്, കുടിവെള്ള ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾ അടച്ചു പൂട്ടുമെന്ന് പഞ്ചായത്ത് സെക്രട്ടറി വി രാജീവൻ അറിയിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ എൻ ശ്രീദേവി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് കുമാർ.കെ. പി, ഷിബിന ഭായ് കെ, ജെ.പി.എച്.എൻ ജിസ്ന.ടി.പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

date