നൂറിൽ നൂറ് നേട്ടം; വൈത്തിരി പഞ്ചായത്തിനെ ആദരിച്ചു*
നവകേരളം പദ്ധതിയിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന എന്റെ വാർഡ് നൂറിൽ നൂറ് ക്യാമ്പയിനിൽ മികച്ച നേട്ടം കൈവരിച്ച വൈത്തിരി ഗ്രാമപഞ്ചായത്ത് ടീമിനെ ഹരിതകേരളം മിഷൻ ആദരിച്ചു. ക്യാമ്പിയിനിന്റെ ഭാഗമായി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ 100 ശതമാനം യൂസർ ഫീയും 100 ശതമാനം വാതിൽപ്പടി ശേഖരണവും പൂർത്തീകരിച്ചു.
വൈത്തിരി സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘടാനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. നവകേരളം ജില്ലാ കോർഡിനേറ്റർ സുരേഷ് ബാബു ഗ്രാമപഞ്ചായത്ത് ടീമിന് മൊമന്റോയും വാർഡുകളിലെ ഹരിതകർമ സേന അംഗങ്ങൾക്കും മെമ്പർക്കും അനുമോദന പത്രവും കൈമാറി.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.കെ തോമസ്, എൻ. ഒ ദേവസ്യ, ഒ.ജിനിഷ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ രവി തുടങ്ങിയവർ സംസാരിച്ചു. ഹരിതകർമ സേന അംഗങ്ങൾ,വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, എഡിഎസ്, സിഡിഎസ് കുടുംബശ്രീ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments