Skip to main content

റിബേറ്റ് മേളയുടെ ഉദ്ഘാടനം നടന്നു

ഗാന്ധിജയന്തി റിബേറ്റ് മേളയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിച്ചു. .കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ കെ സവാദ് അദ്യക്ഷനായി. എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ ഖാദി തൊഴിലാളികളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് നല്‍കി. പുതിയ ഖാദി ഉത്പന്നങ്ങളായ കുര്‍ത്തി ടോപ് , കിഡ്‌സ് വെയര്‍ എന്നിവയുടെ ലോഞ്ചിങ് കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ കെ സവാദ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി , പ്രൊജക്റ്റ് ഓഫീസര്‍ എന്‍ ഹരിപ്രസാദ് , വി സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. .

date