Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

കുടുംബശ്രീ ഗുണഭോക്താക്കള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലേക്കായി വ്യത്യസ്തമേഖലയില്‍ വൈദഗ്ദ്ധ്യ പരിശീലനം നല്‍കുന്നതിനായി തല്‍പരരായ സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.
വൈദഗ്ദ്ധ്യ പരിശീലന സ്ഥാപനങ്ങള്‍, സംഘടനകള്‍, എഫ്.പി.സി, വൈദഗ്ദ്ധ്യ പരിശീലനം നല്‍കാന്‍ ശേഷിയുള്ള കുടുംബശ്രീ യൂണിറ്റുകള്‍, ദേശീയ നഗര ഉപജീവന മിഷന്‍, ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന എന്നീ പദ്ധതിയില്‍ വൈദഗ്ദ്ധ്യ പരീശീലനത്തിന് കുടുംബശ്രീ തിരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
3 വര്‍ഷത്തിലധികം പരിശീലനം നല്‍കിയോ, പ്രവര്‍ത്തിച്ചോ പരിചയമുള്ള കേരളത്തില്‍ ഓഫീസ് സംവിധാനമുളള ജില്ലാ തലത്തിലും ബ്ലോക്ക് അടിസ്ഥാനത്തിലും പരിശീലന സൗകര്യത്തോടുകൂടിയ സെന്റര്‍ സംവിധാനവും ജി.എസ്.ടി. രജിസ്ട്രേഷനുമാണ് നിബന്ധന. താല്പര്യം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും രേഖയും സഹിതം കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുമ്പാകെ നിശ്ചിത ഫോമില്‍ ഒക്ടോബര്‍ 4 ന് 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പക്കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും കുടുംബശ്രീ വെബ് സൈറ്റ് www.kudumbashree.org സന്ദര്‍ശിക്കുക.

date