Skip to main content

ഒക്ടോബര്‍ 3 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഗാന്ധിജയന്തി സ്‌പെഷ്യല്‍ റിബേറ്റ് വില്‍പ്പന 2023 ന്റെ ജില്ലാതല ഉദ്ഘാടനവും ആദ്യ വില്‍പ്പനയും ഖാദി പ്രചാരകരെ ആദരിക്കലും കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ ഷാജന്‍ നിര്‍വ്വഹിച്ചു. ഒക്ടോബര്‍ 3 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഖാദി, കോട്ടണ്‍, സില്‍ക്ക്, സ്പണ്‍, സില്‍ക്ക്, തുണിത്തരങ്ങളുടെ വില്‍പനയ്ക്ക് റിബേറ്റ് ലഭിക്കും. ജില്ലയിലെ ഗ്രാമ വ്യവസായ യൂണിറ്റുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കോട്ടണ്‍ കിടക്കകള്‍, എള്ളെണ്ണ, തേന്‍, സോപ്പ് ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഗ്രാമ വ്യവസായ ഉത്പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.

ഖാദി ഗ്രാമ സൗഭാഗ്യ ശ്രീ വടക്കും നാഥന്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ് അധ്യക്ഷയായി.
പ്രോജക്ട് ഓഫീസര്‍ എസ്. സജീവ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.കെ സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

date