Skip to main content

ലോക വയോജനദിനാഘോഷം ഒക്ടോബര്‍ ഒന്നിന്

ജില്ലാതല ലോക വയോജനദിനാഘോഷം ഒക്ടോബര്‍ ഒന്നിന് ചേറൂര്‍ വിമല കോളേജില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വയോജന ജില്ലാ കമ്മിറ്റിയിലാണ് തീരുമാനമായത്. 

മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങളെ കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനും അവരുടെ സംഭാവനകളെ അഭിനന്ദിക്കുന്നതിനും സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരെ കര്‍മ്മശേഷിയുള്ളവരാക്കി നില നിര്‍ത്തുന്നതിനും അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വയോജനദിനാഘോഷം സംഘടിപ്പിക്കുന്നത്.

date