Skip to main content

നിയമസഭാ പരിസ്ഥിതി സമിതി ഇടുക്കിയിൽ യോഗം ചേരും

പരിസ്ഥിതി സംബന്ധിച്ച സമിതി ഒക്ടോബർ 4 ന് രാവിലെ 10 ന് ഇടുക്കി ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. യോഗത്തിൽ ജില്ലയിലെ പരിസ്ഥിതി വിഷയങ്ങളിൽ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും വിവരശേഖരണം നടത്തും. ജില്ലയിലെ ഇതര പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് നിവേദനങ്ങൾ സ്വീകരിക്കും. യോഗശേഷം ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ, അനുബന്ധ പ്രദേശങ്ങൾ, പവർ സ്റ്റേഷൻ എന്നിവ സന്ദർശിച്ച് അവിടുത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾ വിലയിരുത്തും.

ഒക്ടോബർ 5 ന് രാവിലെ 10 ന് മൂന്നാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പരിസ്ഥിതി സംബന്ധിച്ച സമിതിയുടെ റിപ്പോർട്ടുകളിലെ ശിപാർശകളിൽ സമിതിയുടെ പരിഗണനയിലുള്ള ഇടുക്കി ജില്ലയിലെ മൂന്നാർ ഗ്യാപ് റോഡിൽ അശാസ്ത്രീയമായി പാറപൊട്ടിക്കുന്നതിനെതിരെ സമർപ്പിച്ച നിവേദനവുമായി ബന്ധപ്പെട്ട് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും വിവരശേഖരണം നടത്തും. ജില്ലയിലെ ഇതര പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് നിവേദനങ്ങൾ സ്വീകരിക്കും. തുടർന്ന് മൂന്നാർ ഗ്യാപ് റോഡും മൂന്നാറിലെ വിവിധ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണ പദ്ധതി പ്രവർത്തനങ്ങൾ എന്നിവ നേരിട്ടു കണ്ടു മനസിലാക്കുന്നതിനായി മൂന്നാറിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കും.

പി.എൻ.എക്‌സ്4553/2023

date