Post Category
പ്രൊഫഷണൽ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഗവ., ഗവ. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ, വൊക്കേഷണൽ, ടെക്‌നിക്കൽ കോഴ്‌സുകളിൽ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കൾ, ഭാര്യ എന്നിവർക്ക് സൈനികക്ഷേമ വകുപ്പിന്റെ പ്രൊഫഷനൽ കോഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാരുടെ കുട്ടികൾ വിവാഹം കഴിക്കാത്തവരും കോഴ്‌സിന് ചേരുന്ന സമയം 25 വയസ്സ് തികയാത്തവരും തൊഴിൽ രഹിതരും മുൻവർഷത്തെ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരും ആയിരിക്കണം. അപേക്ഷാഫോം ഒക്ടോബർ 21 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽനിന്ന് സൗജന്യമായി ലഭിക്കും. പി എം എം എസ് എസ് ഉൾപ്പെടെ മറ്റ് സ്‌കോളർഷിപ്പുകൾ ലഭിക്കാത്തവർക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ 31ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2771881.
date
- Log in to post comments