Post Category
മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സഹായം
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി ധനസഹായം നല്‍കുന്നതാണ് പദ്ധതി. പ്ലസ് വണ്‍ മുതല്‍ ടെക്‌നിക്കല്‍ ഉള്‍പ്പെടെയുള്ള കോഴ്‌സുകളെ ഉന്നത വിദ്യാഭ്യാസമായി കണക്കാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷാ ഫോം കമലേശ്വരത്തുള്ള ഫിഷറീസ് ജില്ലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 30നു മുന്‍പ് തിരുവനന്തപുരം ജില്ലാ ഫിഷറീസ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ടവരുടെ മക്കള്‍ക്ക് മുന്‍ഗണന ലഭിക്കും.
date
- Log in to post comments