Skip to main content

നവകേരള സദസ് പട്ടാമ്പി നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ചെയര്‍മാന്‍

പട്ടാമ്പിയില്‍ ഡിസംബര്‍ ഒന്നിന് നടക്കുന്ന നവകേരള ജനസദസിന്റെ സംഘാടക സമിതി രൂപീകരണയോഗം ചെയ്തു. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ചെയര്‍മാനായും പട്ടാമ്പി നഗരസഭ ചെയര്‍പേഴ്‌സണ്‍ വൈസ് ചെയര്‍പേഴ്‌സണായും ഭൂരേഖാ തഹസില്‍ദാര്‍ പി. ഗിരിജ ദേവി കണ്‍വീനറായും നവകേരളം കര്‍മ്മ പദ്ധതി 2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി നോഡല്‍ ഓഫീസറായും സംഘാടകസമിതി രൂപികരിച്ചു. നവകേരള സദസ് പട്ടാമ്പി ശ്രീനീലകണ്ഠ ഗവ സംസ്‌കൃത കോളെജില്‍ നടത്താനും പതിനായിരത്തോളം ആളുകളെ പങ്കെടുപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. 
ഇതിന് മുന്നോടിയായി പട്ടാമ്പി നിയോജകമണ്ഡലത്തിന് കീഴിലുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒക്ടോബറില്‍ സംഘാടക സമിതികള്‍ രൂപീകരിക്കാനും തീരുമാനമായി. ഫിനാന്‍സ്, റിസപ്ഷന്‍, പബ്ലിസിറ്റി, സോഷ്യല്‍ മീഡിയ, ഭക്ഷണം, പന്തല്‍-സ്റ്റേജ്, ആരോഗ്യം, വളണ്ടിയര്‍മാര്‍, മറ്റ് അനുബന്ധ കലാ-കായിക പരിപാടികള്‍ക്കായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റികളും രൂപീകരിച്ചു.  ഇതിനുപുറമെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഒരു താലൂക്ക് തല ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കാനും തീരുമാനമായി. 
പട്ടാമ്പി ശ്രീനീലകണ്ഠ ഗവ. സംസ്‌കൃത കോളെജില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷയായ യോഗത്തില്‍ പട്ടാമ്പി തഹസില്‍ദാര്‍ ടി.പി കിഷോര്‍, ഭൂരേഖാ തഹസില്‍ദാര്‍ പി. ഗിരിജാ ദേവി, പട്ടാമ്പി നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

date