Skip to main content

വിമുക്തഭടന്മാർക്ക് ബോധവൽകരണ ക്ലാസ്

ആലപ്പുഴ: നേവിയിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി ഹെഡ് ക്വാർട്ടേഴ്സ് ദക്ഷിണ നാവിക കമാൻഡിന്റെ നേതൃത്വത്തിൽ പുതുതായി നടപ്പാക്കിയ ക്ഷേമപദ്ധതികളുടെയും പെൻഷൻ സംബന്ധമായ സംശയങ്ങളുടെയും  ബോധവൽക്കരണ ക്ലാസ്സും പരാതി പരിഹാരവും നടത്തുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഒക്ടോബർ 18ന് രാവിലെ 11ന്  ആലപ്പുഴ സൈനികക്ഷേമ ഓഫീസ് അങ്കണത്തിൽ എത്തണം. ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്ലാസ്. വിവരങ്ങൾക്ക് ജില്ലാ സൈനിക ഓഫീസുമായി ബന്ധപ്പെടുക.   ഫോൺ 0477-2245673.

date