Skip to main content

ഭൂമി തരംമാറ്റൽ, വാഹനം വാടകയ്ക്ക് എടുക്കുന്നു

ആലപ്പുഴ: ഭൂമിയുടെ തരംമാറ്റം വേഗത്തിൽ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വില്ലേജുകൾക്ക് ഒരു വാഹനം എന്ന നിലയിൽ ആലപ്പുഴ ആർ.ഡി. ഓഫീസിലേക്ക് ഒരു വർഷത്തേക്ക് 11 വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മൂന്ന് വർഷത്തിൽ താഴെ പഴക്കമുള്ളതും നാലു മുതൽ ആറ് പേർക്ക് വരെ യാത്ര ചെയ്യാവുന്ന വാഹനമാണ് ആവശ്യം. അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് എന്നീ താലൂക്കുകളുടെ പരിധിയിൽ യാത്ര ചെയ്യണം. താത്പര്യമുള്ളവർ ഒക്ടോബർ 21 ന് വൈകിട്ട് മൂന്നിനകം സബ് കളക്ടർ, റവന്യൂ ഡിവിഷണൽ ഓഫീസ്, ജില്ല കോടതിക്ക് എതിർവശം, തോണ്ടൻകുളങ്ങര പി.ഒ., ആലപ്പുഴ 688001 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. ഫോൺ: 0477 2263441.

date