Skip to main content

നവംബർ 14 ന് സ്‌കൂൾ അസംബളിയിൽ നെഹ്റു അനുസ്മരണം സംഘടിപ്പിക്കും

ആലപ്പുഴ: ശിശുദിനത്തിൽ നവംബർ 14 ന് സ്‌ക്കൂൾ അസംബളിയിൽ നെഹ്റു സ്മരണ നടത്തുവാൻ ജില്ല ഭരണകേന്ദ്രം, ജില്ല പഞ്ചായത്ത്,പൊതു വിദ്യാഭ്യാസ വകുപ്പ്, ആലപ്പുഴ നഗരസഭ, ജവഹർ ബാലഭവൻ,ജില്ല ശിശുക്ഷേമ സമിതി എന്നിവരുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.ജില്ലയിലെ ശിശുദിന റാലി വിപുലമായ രീതിയിൽ സംഘടിപ്പിക്കാനും ശിശുദിന മത്സരങ്ങൾ ഒക്ടോബർ 17 ന് നടത്തുവാനും തീരുമാനിച്ചു.
  ആഘോഷത്തിന്റെ ഭാഗമായി  ജില്ലയിലെ എൽ.പി,യു.പി. എച്ച്.എസ്,എച്ച് എസ്.എസ്. വിഭാഗങ്ങളിൽ പ്രസംഗം,ക്വിസ്,ശാസ്ത്രീയ സംഗീതം, ലളിതഗാനം,ഉപന്യാസ രചന (മലയാളം, ഇംഗ്ളീഷ് ),കഥാ രചന  (മലയാളം,ഇംഗ്ളീഷ് ) കവിത രചന ( മലയാളം,ഇംഗ്ലീഷ് )ദേശഭക്തിഗാനം (ഗ്രൂപ്പ്) അംഗൻവാടി - നേഴ്സറി വിദ്യാത്ഥികൾക്ക് നിറച്ചാർത്ത് മത്സരം,കഥപറച്ചിൽ,ആംഗ്യ പാട്ട്  തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കും. ജില്ലാതല മത്സര വിജയികൾ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ  പങ്കെടുക്കുവാൻ അർഹതനേടും. 

ഒരു മത്സരാർത്ഥിക്ക് മൂന്നിനങ്ങളിൽ മത്സരിക്കാം.17 ന്  ആലപ്പുഴ ടൗൺ ഹാളിലും ജവഹർ ബാലഭവനിലുമായി വിവിധ വേദികളിലായി മത്സരങ്ങൾ നടക്കും.ഉദ്ഘാടനവും രജിസ്ട്രേഷനും ജവഹർ ബാലഭവനിൽ ആയിരിക്കും മത്സരം രാവിലെ 9.ന് ആരംഭിക്കും എൽ.പി വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന വിദ്യാത്ഥിയായിരിക്കും കുട്ടികളുടെ പ്രധാനമന്ത്രി നവംബർ 14 ന് നടക്കുന്ന ശിശുദിന റാലിക്ക് നേതൃത്വം നൽകും. കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ  മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ , എ.ഡി.എം. എസ്.സന്തോഷ് കുമാർ, കൗൺസിലർ സി.അരവിന്ദാക്ഷൻ, ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി. ഉദയപ്പൻ, സി.ഡബ്ളിയു.സി.ചെയർപേഴ്സൺ അഡ്വ.ജി.വസന്തകുമാരി അമ്മ,ജില്ല ശിശുസംരക്ഷണ ആഫീസർ ടി.വി. മിനിമോൾ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.കൃഷ്ണകുമാർ,ജവഹർ ബാലഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.വാഹിദ്, കെ.നാസർ, സി.ശ്രീലേഖ, ടി.വി.നവാസ്,ബി.ഭാസ്‌ക്കരൻ,കെ.ശിവകുമാർ ജഗ്ഗു,രതീഷ് കുമാർ  എന്നിവർ പ്രസംഗിച്ചു. എച്ച്.സലാം എം.എൽ.എ.,ജില്ല കലക്ടർ ഹരിത വി.കുമാർ,കെ.ജി.രാജേശ്വരി രക്ഷാധികാരികളായും മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ ചെയർമാനായും വിപുലമായ ശിശുദിനാഘോഷകമ്മററി രൂപവത്കരിച്ചു. വിവരങ്ങൾക്ക് 8891010 637.

date