Skip to main content

അരൂരിലെ പ്രധാന കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ്/മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും, 73 ലക്ഷം രൂപ വകയിരുത്തി

ആലപ്പുഴ:  അരൂർ നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ്/മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്തിനുള്ള നടപടികൾ ആരംഭിച്ചതായി ദലീമ ജോജോ എം.എൽ.എ അറിയിച്ചു. ഇതിനായി 73 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളായ അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കൊച്ചുവേളി കവല,  നാലുകുളങ്ങര ജംഗ്ഷൻ, പുത്തൻചന്ത ബസ് സ്റ്റോപ്പ്, ചാവടി പള്ളിത്തോട് ജംഗ്ഷൻ, കുത്തിയതോട് ബസ് സ്റ്റോപ്പ്, പി.കെ. കവല, അരൂർ കെൽട്രോൺ റോഡ് ജംഗ്ഷൻ, വല്ലേതോട് ജംഗ്ഷൻ, എഴുപുന്ന പാറായി കവല, ഇല്ലിക്കൽ കവല, കളരിക്കൽ ക്ഷേത്രം, കോലത്തുശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം, കാടാതുരുത്ത് ക്ഷേത്രം, മരിയാപുരം പള്ളി, കരുമാഞ്ചേരി പള്ളി എന്നിവിടങ്ങളിലായി അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകളും 11 മിനിമാസ്റ്റ് ലൈറ്റുകളുമാണ് സ്ഥാപിക്കുന്നത്.പദ്ധതിയുടെ എസ്റ്റിമേറ്റ് നടപടികൾ പൂർത്തീകരിച്ചെന്നും ലൈറ്റുകൾ സ്ഥാപിക്കാനുള്ള ജോലികൾ ഉടൻ ആരംഭിക്കുമെന്നും ദലീമ ജോജോ എം.എൽ.എഅറിയിച്ചു.

date