Skip to main content

പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

ആലപ്പുഴ: ജില്ലയിൽ ഗ്രാമ പഞ്ചായത്തുകളിൽ താമസിക്കുന്നതും ദേശീയ-അന്തർദേശീയ സർവ്വകലാശാലകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ ലഭിച്ച് പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് (ഗ്രാമസഭാ ലിസ്റ്റിലുള്ളവർക്ക് മുൻഗണന) 2023-24 വർഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്‌കോളർഷിപ്പ് നൽകും. വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം, മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ ലഭിച്ച അലോട്ട്‌മെന്റ് ലെറ്റർ,  ജാതി-വരുമാന സർട്ടിഫിക്കറ്റ്, ഗ്രാമ പഞ്ചായത്തിൽ നിന്നും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും 2023-24 സാമ്പത്തിക വർഷം മെറിറ്റോറിയസ് സ്‌കോളർഷിപ്പ് കൈപ്പറ്റിയിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്സ്ബുക്ക്, ആധാർ കാർഡ്,  എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ (ഫോൺ നമ്പർ രേഖപ്പെടുത്തണം) ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ (അനക്‌സ്), തത്തംപള്ളി പി.ഒ, ആലപ്പുഴ, ഫോൺ: 0477 2252548 എന്ന വിലാസത്തിൽ നൽകണം. അവസാന തീയതി:  ഒക്ടോബർ 20. അപേക്ഷാഫോറം ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും.

date