Skip to main content

സി.പി.സി.ആർ.ഐയിൽ അപ്രെന്റിസ്ഷിപ്പിന് അവസരം

ആലപ്പുഴ: സി.പി.സി.ആർ.ഐ കൃഷ്ണപുരം പ്രാദേശിക സ്ഥാപനത്തിലേ്ക്ക് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് അപ്രെന്റിസ്ഷിപ്പിനു അപേക്ഷ ക്ഷണിച്ചു. തെങ്ങിലെ നഴ്‌സറി പരിപാലനം, കൃതിമ സങ്കരണ പ്രക്രിയ, ടിഷ്യുകൾച്ചർ, മണ്ണ് പരിശോധന, ജൈവ ഉപാധികളുടെ വംശ വർദ്ധനവ്, രോഗകീട നിയന്ത്രണം തുടങ്ങിയ സാങ്കേതിക വിദ്യകളുടെ നൈപുണ്യ വികസനത്തിലേക്കായാണ് അപ്രെന്റിസ്ഷിപ്പ് പരിശീലനം. 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള പത്താം ക്ലാസ്സ് പാസായ ആറു പേർക്കാണ് അപ്രെന്റിസ്ഷിപ്പിന് അവസരം. പ്രതിമാസം 15000 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. താല്പര്യമുള്ള യുവതീ യുവാക്കൾ എസ്.എസ്.എൽ.സി ബുക്ക്, ജാതി  സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നീ രേഖകൾ സഹിതം ഒക്ടോബർ 12ന് രാവിലെ 10 ന്കൃഷ്ണപുരത്തുള്ള സിപിസിആർഐ പ്രാദേശിക കേന്ദ്രത്തിൽ അഭിമുഖത്തിന് എത്തണം. വിവരങ്ങൾക്ക് headrskgm.cpcri@icar.gov.in .ഫോൺ: 8606381982.

date