Skip to main content

ക്ലസ്റ്റർ അധ്യാപക കൂട്ടായ്മകൾ സംഘടിപ്പിച്ചു

ആലപ്പുഴ: ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പുത്തൻ ഉണർവും ദിശാബോധവും നൽകി ക്ലസ്റ്റർ അധ്യാപക കൂട്ടായ്മകൾ നടന്നു. ലിയോ തേർട്ടീന്ത്  ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന ജില്ലാ തല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവ്വഹിച്ചു. എൽ.പി വിഭാഗത്തിൽ ക്ലാസ്സ് തലത്തിലും യു.പി, ഹൈസ്‌കൂൾ തലങ്ങളിൽ വിഷയാടിസ്ഥാനത്തിലുമാണ് കൂട്ടായ്മകൾ സംഘടിപ്പിച്ചത്. ഹൈസ്‌കൂൾ തലത്തിൽ വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ച് വിവിധ കേന്ദ്രങ്ങളിലായി 2523 അധ്യാപകർ കൂട്ടായ്മയിൽ പങ്കെടുത്തു. എൽ.പി. വിഭാഗത്തിൽ 2411, യു.പി വിഭാഗത്തിൽ 1972 വീതം അധ്യാപകരാണ് ഉപജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായി ക്ലസ്റ്റർ അധ്യാപകക്കൂട്ടായ്മകളിൽ പങ്കെടുത്തത്. ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ സി.സി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. ജില്ല പ്രോജക്റ്റ് കോർഡിനേറ്റർ ഡി.എം. രജനീഷ്, ഡയറ്റ് പ്രിൻസിപ്പാൾ കെ.ജെ ബിന്ദു, ഡി.ഇ.ഒ . അന്നമ്മ, എസ്.എസ്.കെ. പ്രോഗ്രാം ഓഫീസർമാരായ ഇമ്മാനുവൽ ടി. ആന്റണി, ജി.ബാബുനാഥ്, ബി.പി.സി. സന്ദീപ് ഉണ്ണികൃഷ്ണൻ, എച്ച്.എം. ഡാനി നെറ്റോ തുടങ്ങിയവർപങ്കെടുത്തു.

date