Skip to main content
ശുചിത്വ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

ശുചിത്വ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും ശുചിത്വ ക്ലാസ് ഒരുക്കി നാടിന് മാതൃകയായി. ഗവണ്‍മെന്റ് ജെ.ബി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുചിത്വ ക്ലാസ്സെടുത്ത് എച്ച്. സലാം എം.എല്‍.എ. പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സൈറസ് അധ്യക്ഷനായി. അറവുകാട് എല്‍.പി.എസ്, പുന്നപ്ര യു.പി.എസ്, മുസ്ലിം എല്‍.പി.എസ്,ഗവണ്‍മെന്റ് ജെ.ബി.എസ്,ഗവണ്‍മെന്റ് സി.വൈ.എം.എ. യു.പി.എസ്, ബീച്ച് എല്‍.പി.എസ്. എന്നിവിടങ്ങളിലെ 81 ഡിവിഷനുകളില്‍ ഒരേസമയം ശുചിത്വ ക്ലാസ് സംഘടിപ്പിച്ചു.  
വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതിനായി എല്ലാ അധ്യാപകര്‍ക്കും പ്രത്യേകം പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് നടത്തിയിരുന്നു. ഒക്ടോബര്‍ 12ന് എല്ലാ സ്‌കൂളുകളിലും രക്ഷിതാക്കള്‍ക്കും ക്ലാസുകള്‍ ഒരുക്കിയിട്ടുണ്ട്. കേരളപ്പിറവി ദിനത്തില്‍ ആലപ്പുഴ ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാസുകള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ. ഗോപന്‍, നവ കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ രേഷ്മ, ശുചിത്വമിഷന്‍ ബ്ലോക്ക് ലെവല്‍ റിസോഴ്‌സ് പേഴ്‌സണ്‍ രശ്മി, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രാധാകൃഷ്ണന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരയ ജൂഡി, രഞ്ജിത്ത്, ഗവ.ജെ.ബി. സ്‌കൂള്‍ എച്ച്.എം. അനിത ആര്‍. പണിക്കര്‍, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

date