Skip to main content

പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് പരിശീലനം

 

 

കൊച്ചി: ജില്ലയിലെ അഭ്യസ്ത വിദ്യരും തൊഴില്‍ രഹിതരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിലും വിവിധ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും അപ്രന്റീസ് ക്‌ളാര്‍ക്ക്- കം- ടൈപിസ്റ്റ് പട്ടികയില്‍ പരിശീലനം നല്‍കുന്നു. ബിരുദധാരികളും മലയാളത്തില്‍ കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനമുള്ളവരും ഡി സിഎ/ സിഒപിഎ പാസായിട്ടും ഉള്ള 20നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എറണാകുളം ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായിരിക്കണം അപേക്ഷകര്‍.  ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. പരിശീലനാര്‍ത്ഥികള്‍ക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് നല്‍കും.

അപേക്ഷകന്റെ പൂര്‍ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സഹിതം നവംബര്‍ 25ന്  വൈകിട്ട് അഞ്ചിനുമുമ്പ് എറണാകുളം സിവില്‍ സ്‌റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 2422256

date