മലയാളദിനം: ഭരണഭാഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
മലയാളദിനത്തോടനുബന്ധിച്ച് ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഭരണാഭാഷ മലയാളമായതിൽ നാം അഭിമാനിക്കേണ്ടതുണ്ടെന്നും വായനയിലൂടെ കൂടുതൽ ഭാഷാബോധം നേടണമെന്നും ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സർക്കാർ നടപടികൾ കൂടുതൽ സുതാര്യമാകുന്നതിനും സാധാരണ ജനങ്ങളുമായി സംവദിക്കുന്നതിനും ഭരണഭാഷ മലയാളമായി തുടരേണ്ടതുണ്ട്. പരിപാടിയില്‍ കളക്ടര്‍ ഭരണാഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ അധ്യക്ഷത വഹിച്ചു. വിവര-പൊതുജനസമ്പര്‍ക്ക വകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഭാഷാ വിദഗ്ധന്‍ ജോസ് കോനാട്ട് 'ഭരണഭാഷ മലയാളം' എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.എസ് വിനോദ് ,
ഡെപ്യൂട്ടി കളക്ടര്‍മാരായ മനോജ് കെ, ദീപ കെ.പി, ജോളി ജോസഫ്, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍ കരീം, വിവിധ വകുപ്പ്പതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വീഡിയോ ലിങ്ക് : https://we.tl/t-yMtoYAJoMr
- Log in to post comments