Skip to main content

കൈവല്യ പദ്ധതി: സൗജന്യ മല്‍സരപരീക്ഷാ പരിശീലനം

 

ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കൈവല്യ പദ്ധതി പ്രകാരം വിവിധ മല്‍സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ മത്സരപരീക്ഷാ പരിശീലനം നല്‍കുന്നു. ഒരുമാസം നീളുന്ന പരിശീലന പരിപാടി ഈ മാസം 13 ന് ആരംഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈമാസം ഏഴിനു മുന്‍പ് ഉപ്പളം റോഡിലുള്ള ഭിന്നശേഷിക്കാര്‍ക്കായുള്ള എംപ്ലോയമെന്റ് എക്‌സ്‌ചേഞ്ചിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പ്രവേശനം ലഭിക്കുകയെന്ന് സബ് റീജണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2462654. 
(പി.ആര്‍.പി. 2249/2018)

date