ആര്‍ദ്രം മിഷന്‍ ജ്യോതിര്‍ഗമയബാല്യ
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടികളിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി രൂപീകരിച്ച പദ്ധതിയാണ് ജ്യോതിര്‍ഗമയ ബാല്യ. ഈ പദ്ധതിയിലൂടെ നെടുമങ്ങാട് ബ്ലോക്കിലെ 164 അങ്കണവാടികളിലെ കുട്ടികളെ പരിശോധിക്കുന്നതിനോടൊപ്പംഅങ്കണവാടികളുടെ അടിസ്ഥാന സൗകര്യം, വൃത്തി, ശൗചാലയം, ജലലഭ്യത എന്നിവയും നിരീക്ഷിക്കുന്നു. പദ്ധതിയിലൂടെ ഹോമിയോപ്പതി ചികിത്സ താത്പര്യമുള്ള കുട്ടികള്‍ക്ക് വീട്ടില്‍ സൂക്ഷിക്കുന്നതിനും, ഓരോ അങ്കണവാടിയിലും സൂക്ഷിക്കുന്നതിനുമായി ഹോം റെമഡികിറ്റ് നല്‍കുന്നു. ഈ കിറ്റില്‍ അത്യാവശ്യമുള്ള മരുന്നുകള്‍ അവയുടെ ലക്ഷണങ്ങളും കൊടുക്കാനുള്ള വിവരവും രേഖപ്പെടുത്തിയിട്ടുണ്ട്. ഹോമിയോപ്പതി കോഓപ്പറേറ്റീവ് ഫര്‍മസി ആയ ഹോംകോയില്‍ നിന്നാണ് ഈ മരുന്ന് ലഭ്യമാക്കുന്നത്. അങ്കണവാടികളിലെ കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ മെഡിക്കല്‍ പരിശോധനയും നടത്തി വരുന്നു. ശാരീരികവും മാനസികവും സാമൂഹികവുമായ തലങ്ങളില്‍ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിന് ഈ പദ്ധതി സഹായകമാവും.
(പി.ആര്‍.പി. 2251/2018)
- Log in to post comments