Skip to main content

ജില്ലാതല എയ്ഡ്‌സ് ദിനാചരണം

 

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായുളള ബോധവത്കരണ പിരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 1 ന് നടക്കും. എറണാകുളം ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  നെഹ്‌റു യുവജനകേന്ദ്ര, സ്റ്റേറ്റ് ഡയറക്ടര്‍ എം അനില്‍ കുമാര്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന  എയ്ഡ്‌സ് ബോധവക്കരണ പരിപാടികളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ തെരുവുനാടകം മണിമുഴക്കം അവതരിപ്പിക്കും. ബോധവത്കരണ പരിപാടികളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ എയ്ഡ്‌സ് ബോധവത്കരണ കാര്‍ട്ടൂണ്‍  പ്രദര്‍ശനം, റെഡ് റിബണ്‍ അണിയിക്കല്‍, ചര്‍ച്ച ക്ലാസുകള്‍, ഉപന്യാസ മത്സരം, പ്രശ്‌നോത്തരി മത്സരം എന്നിവ നടക്കും.

date