Skip to main content

ലോക എയ്ഡ്‌സ്ദിനം: ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 1)

ലോക എയ്ഡ്‌സ്ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് രാവിലെ 10ന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനാകും. ജില്ലാകലക്ടര്‍ എന്‍ ദേവിദാസാണ് വിശിഷ്ടാതിഥി. രാവിലെ ഒമ്പതിന് ഐ എം എ ഹാള്‍ മുതല്‍ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് വരെ ബോധവത്ക്കരണ റാലിയുമുണ്ട്.

date