Post Category
കുടുംബശ്രീ ജില്ലാ ബഡ്‌സ് കലോത്സവം തുടങ്ങി
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ബഡ്‌സ് കലോത്സവം കൊല്ലം ശ്രീനാരായണ സമുച്ചയത്തില്‍ മൂന്ന് വേദികളിലായി അരങ്ങേറി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ് കല്ലേലിഭാഗം മുഖ്യഅതിഥിയായി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ലയം, ധ്വനി, രചന എന്നീ വേദികളില്‍ ആയി നടത്തിയ 18 ഇന മത്സരളില്‍ 210 കുട്ടികള്‍ പങ്കെടുത്തു. 15 സ്റ്റേജ് മത്സരങ്ങളും മൂന്ന് സ്റ്റേജ് ഇതര മത്സരങ്ങളും ആണ് സംഘടിപ്പിച്ചത്.
date
- Log in to post comments