Skip to main content

നവകേരള സദസ്സ്: ഗുരുവായൂര്‍ മണ്ഡലത്തില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ 

നവകേരള സദസ്സിനെ വരവേല്‍ക്കാന്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ വിപുലമായ കലാ സാംസ്‌കാരിക പരിപാടികള്‍. ഡിസംബര്‍ 1 ന് 4 മണിക്ക് ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചാവക്കാട് ബീച്ചില്‍ ഗ്രന്ഥശാല പ്രവര്‍ത്തന സംഗമം, കവിയരങ്ങ്, ചിത്രരചന എന്നിവ നടക്കും.
വൈകീട്ട് 5 ന് ഗുരുവായൂര്‍ നഗരസഭ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കൃഷ്ണപ്പിള്ള സ്‌ക്വയറില്‍ കലാകേളി - താള വാദ്യ സമന്വയം, മോഹിനിയാട്ടം, നാട്ടുഗരിമ എന്നിവ അരങ്ങേറും.

ഡിസംബര്‍ 2 ന് വൈകീട്ട് 4 ന് ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏങ്ങണ്ടിയൂര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ രാമു കാര്യാട്ട് ഫിലിം ഫെസ്റ്റിവല്‍, വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. 6 മണിക്ക് ഗുരുവായൂര്‍ കൃഷ്ണപിള്ള സ്‌ക്വയറില്‍ കലാമണ്ഡലം രതീഷ് ഭാസ് അവതരിപ്പിക്കുന്ന മിഴാവില്‍ തായമ്പക തുടര്‍ന്ന് അംഗനസന്ധ്യയും അരങ്ങേറും. 6 മണിക്ക് തൊഴിയൂര്‍ സുനേന നഗറില്‍ ഓര്‍മ്മകളില്‍ മെഹദി ഹസ്സന്‍ പരിപാടിയും നടക്കും.

date