Skip to main content
നവകേരള സദസ്; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

നവകേരള സദസ്; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ 6 ന് പി. വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. പി. വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജ് വിദ്യാര്‍ത്ഥികളാണ് മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെ വിവിധ വിദ്യാലയങ്ങളില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. കുട്ടികളുടെ ഫ്‌ളാഷ് മോബിന് ആവേശം പകരാനും ഡാന്‍സ് കാണാനും ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ യും ശ്രീനാരായണ പുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍. മോഹനനുമെത്തി. ഫ്‌ലാഷ് മോബിന് അധ്യാപകരായ ഡോ. കെ. ധന്യ, സമീര്‍ഖാന്‍, ടി.പി. പ്രസൂണ്‍, കൃഷ്ണപ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.

date