Post Category
നവകേരള സദസ്സ് വിളംബര ഘോഷയാത്ര ഇന്ന്
നവകേരള സദസ്സ് കുന്നംകുളം മണ്ഡലംതല വിളംബര ഘോഷയാത്ര ഇന്ന് (ഡിസംബര്‍ 1) നടക്കും. വൈകീട്ട് 3 ന് തൃശൂര്‍ റോഡിലുള്ള ബെഥനി സ്‌കൂളില്‍ നിന്നാരംഭിച്ച് നഗരസഭ ടൌണ്‍ഹാളില്‍ സമാപിക്കും. വിവിധ കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, മത സൗഹാര്‍ദ്ദ കലകള്‍ എന്നിവ ഘോഷയാത്രയില്‍ ഉണ്ടാകും. കലാ, സാംസ്‌കാരിക, പൊതു പ്രവര്‍ത്തകരും വിളംബര ഘോഷയാത്രയെ അനുഗമിക്കും. ഘോഷയാത്രയുടെ സമാപനത്തെ തുടര്‍ന്ന് നഗരസഭ ടൗണ്‍ഹാളില്‍ കതിരോല മ്യൂസിക് ബാന്‍ഡിന്റെ നാടന്‍ പാട്ട് അരങ്ങേറും.
എ.സി മൊയ്തീന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ വിളംബര ഘോഷയാത്രക്ക് നേതൃത്വം നല്‍കും.
date
- Log in to post comments