Skip to main content

ഒ.ബി.സി-ഇ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന PM-YASASVI OBC, EBC പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്തിനകത്തെ സ്ഥാപനങ്ങളില്‍ സി.എ, സി.എം.എ, സി.എസ് കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറിക്ക്  പഠിക്കുന്നവര്‍ക്കും സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ പോസ്റ്റ്‌മെട്രിക് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. www.egrantz.kerala.gov.in എന്ന വെബ്‌പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 15. വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍-  0491 2505663
 

date