അപേക്ഷ ക്ഷണിച്ചു
കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതികളുടെ ആസൂത്രണം, നിർവഹണം, മോണിറ്ററിംഗ് എന്നീ പ്രവർത്തനങ്ങളിൽ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം.
അപേക്ഷകർ സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കോമേഴ്‌സ്യൽ പ്രാക്ടീസ് ( ഡി.പി.സി) /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ
കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദത്തിനോടൊപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കണം.
2023 ജനുവരി ഒന്നിന് 18 നും 30 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് ഉണ്ടായിരിക്കും.
അപേക്ഷകർ ബയോഡേറ്റാ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെക്രട്ടറി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്, കോട്ടയം 686631 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ 11നു വൈകുന്നേരം അഞ്ചുമണിക്കകം അപേക്ഷിക്കണം. വിശദ വിവരത്തിനു ഫോൺ : 0481- 2537639, 0481- 2536497
- Log in to post comments